Sorry, you need to enable JavaScript to visit this website.

കുതിപ്പിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയോടെയാണ് പുതിയ ഐ.എസ്.എൽ സീസണിന് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണുകളിലെ നിരാശക്കു ശേഷം ആത്മവിശ്വാസത്തോടെ അവർ കളിക്കളത്തിലെത്താൻ ശ്രമിക്കുകയാണ് അവർ. 

കേരളാ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയോടെയാണ് പുതിയ ഐ.എസ്.എൽ സീസണിന് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണുകളിലെ നിരാശക്കു ശേഷം ആത്മവിശ്വാസത്തോടെ അവർ കളിക്കളത്തിലെത്താൻ ശ്രമിക്കുകയാണ് അവർ. ലിയണൽ മെസ്സിയെയും ക്രിസ്റ്റിയാനൊ റൊണാൾഡോയെയുമൊക്കെ നേരിട്ട പരിചയമുള്ള സ്പാനിഷ് ഫുട്‌ബോൾ താരം വിസെന്റ് ഗോമസിന്റെ വരവ് ടീമിന് കരുത്തു പകരും. വിംഗിലെ കൊടുങ്കാറ്റെന്ന് ആരാധർ വിശേഷിപ്പിക്കുന്ന ഇന്ത്യൻ വിംഗർ സെയ്ത്യാസെൻ സിംഗുമായി കരാർ ദീർഘിപ്പിച്ചതും ബ്ലാസ്റ്റേഴ്‌സിന്റെ വിജയമാണ്. 
വിസെന്റ് ഗോമസ് ബ്ലാസ്‌റ്റേഴ്‌സിനായി അടുത്ത സീസണിൽ ബൂട്ട് കെട്ടും. ലാസ് പൽമാസിൽ ജനിച്ച ഡിഫെൻസീവ് മിഡ്ഫീൽഡർ  2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. രണ്ടു സീസണുകൾക്ക് ശേഷം സ്വന്തം പ്രദേശത്തെ ടീമായ ലാസ് പാൽമാസിലെത്തി. മികച്ച മിഡ്ഫീൽഡറായ ഗോമസ് റിസർവ് ടീമിലെ ആദ്യ സീസണിൽ തന്നെ മികച്ച  പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. 28 മൽസരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. 2010 ൽ ലാസ് പൽമാസിന്റെ സീനിയർ ടീമിൽ അരങ്ങേറി. 
മിഡ്ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകൾ നേടുന്നതിൽ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനിൽ പ്രധാന പങ്കുവഹിച്ചു. ബാഴ്‌സലോണയ്ക്കും റയൽ മഡ്രിഡിനുമെതിരായ മൽസരത്തിൽ ക്യാപ്റ്റനാവുകയും ചെയ്തു. 
ടീം തരംതാഴ്ത്തപ്പെട്ടതോടെ ഗോമസ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡിപോർടിവോ ലാ കൊറൂനയിലേക്ക് മാറി. 223 മത്സരങ്ങളിൽ 13 ഗോളടിച്ചു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നതിൽ അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പറഞ്ഞു. ലാസ് പൽമാസിനായി സ്‌പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌റ്റേഡിയങ്ങളിലും മെസ്സി, ഇനിയസ്റ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ  ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെയും മൽസരിക്കാൻ അവസരം ലഭിച്ചു. പ്രിയപ്പെട്ട നിറമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞയിൽ കളിച്ച് ഇന്ത്യയിൽ ഒരു പുതിയ തുടക്കം പ്രഖ്യാപിക്കാൻ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മിഡ്ഫീൽഡിൽ ഒരു വലിയ സാന്നിധ്യമാകാൻ പോകുന്ന ഫുട്‌ബോളിന്റെ മാസ്റ്ററാണ് വിസെന്റെന്ന് കേരളബ്ലാസ്‌റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. അദ്ദേഹത്തിന്റെ  പ്രഫഷണൽ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലർത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണിത്. വിസെന്റ് കേരള  ബ്ലാസ്‌റ്റേഴ്‌സ് ക്ലബിൽ ചേരുന്നതിൽ ആരാധകരെ പോലെ താനും ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സെയ്ത്യാസെൻ സിംഗ് വീണ്ടും മഞ്ഞക്കുപ്പായത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തും. മണിപ്പൂർ സ്വദേശിയായ 28 വയസ്സുകാരൻ് രണ്ട് വർഷത്തേക്കാണ് കരാർ ദീർഘിപ്പിച്ചത്. രണ്ടാം ഡിവിഷൻ ഐ ലീഗ് ക്ലബ്ബായ റോയൽ വാഹിങ്‌ഡോഹിൽ പ്രഫഷണൽ ഫുട്‌ബോൾ ജീവിതം ആരംഭിച്ച സെയ്ത്യാസെൻ 2015 വരെ അവിടെ തുടർന്നു. അതിനുശേഷം ഐ.എസ്.എൽ രണ്ടാം സീസണിൽ ലോണിൽ നോർത്ത് ഈസ്റ്റ് യുൈനറ്റഡ് എഫ്.സിയിൽ എത്തി. കളിക്കളത്തിലെ മിന്നും പ്രകടനം അതേ വർഷം തന്നെ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2017 ന്റെ തുടക്കത്തിൽ സാൽഗോക്കർ എഫ്.സിയിൽ ചേർന്നു. 2018 ൽ ലോണിൽ ഡി.എസ്.കെ ശിവാജിയൻസിനായി കളത്തിലിറങ്ങിയ അദ്ദേഹം പിന്നീട് ഐ.എസ്.എൽ ടീമായ  ഡൽഹി ഡൈനമോസിലെത്തി. അവിടെ നിന്നും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയിലേക്ക് തിരികെ ചേക്കേറി. ഐ.എസ്.എൽ ആറാം സീസണിൽ ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയ സെയ്ത്യാസെൻ പത്തു മൽസരങ്ങളിൽ നിന്നായി  ഒരു ഗോളും ഒരു അസിസ്റ്റും ഉൾപ്പെടെ കരിയറിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സ്ഥിരത, അനുഭവ സമ്പത്ത്, ശ്രദ്ധേയമായ വേഗത, എതിരാളികളെ നേർക്കുനേർ സമർഥമായി നേരിടാനും പന്തിന്റെ നിയന്ത്രണം നേടാനുമുള്ള കഴിവുകൾ എന്നിവയാണ് സെയ്ത്യാസെന്നിനെ വേറിട്ടുനിർത്തുന്നത്. കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ട്, ഒപ്പം ടീമിന്റെ വിജയത്തിന് സംഭാവന നൽകുമെന്ന് ഉറപ്പുണ്ടെന്നും സെയ്ത്യാസെൻസിംഗ് പറഞ്ഞു. ഐഎസ്എല്ലിലെ മികച്ച വിംഗർമാരിൽ ഒരാളാണ് സീത്യാസെൻ എന്ന്  ബ്ലാസ്‌റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു .ഇരുകാലുകൾ കൊണ്ടും ഒരേ രീതിയിൽ കളിക്കാനാവും. മിഡ്ഫീൽഡിന്റെ ഇടത്, വലത് വശങ്ങളിൽ ഞൊടിയിടയിൽ മികച്ച നീക്കങ്ങൾക്ക് പേരെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ദീർഘനാളത്തെ പരിക്കിൽ നിന്ന് ഫിറ്റ്‌നസ്സിലേക്ക് മടങ്ങിയെത്തി വളരെയധികം  കഠിനാധ്വാനം ചെയ്തു.  ശ്രദ്ധേയവും ക്രിയാത്മകവുമായ പ്രകടനത്തിലൂടെ കഴിഞ്ഞ സീസണിൽ ടീമിനെ സഹായിച്ചു.  അദ്ദേഹം ടീമിനൊപ്പം തുടരുന്നതിൽ സന്തോഷമുണ്ട് -ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു
 

Latest News