Sorry, you need to enable JavaScript to visit this website.

സുരേന്ദ്രന് ഗൺമാനെ അനുവദിക്കുമെന്ന് പോലീസ്; വേണ്ടെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജൻസ് നിർദേശം. എന്നാൽ കേരള പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് നിർദേശത്തിൽ പറയുന്നത്. ഇതുസംബന്ധിച്ച് കോഴിക്കോട് റൂറൽ എസ്.പിക്ക് ഇന്റലജിൻസ് എ.ഡി.ജി.പി നിർദേശം നൽകി. സുരക്ഷയ്ക്കായി പോലീസിനെ ഇന്ന് മുതൽ തന്നെ നിയമിക്കുമെന്ന് വടകര റൂറൽ എസ്.പി ശ്രീനിവാസൻ അറിയിച്ചു. ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സർക്കാരിൽനിന്ന് അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 
കേരള പോലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങൾ നേരത്തെ കണ്ടിട്ടുള്ളതാണ്. കേരള പോലീസിന്റെ സുരക്ഷയിൽ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പോലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
 

Latest News