Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ  സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം; മൂന്നു പേർ അറസ്റ്റിൽ

കൊച്ചി - കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് റഫീഖ് (42), കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഗീസ് ജോസഫ് (68), തൃശൂർ ചാഴൂർ സ്വദേശി വിനോദ് മാധവൻ (55) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. 


മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ ഫേസ്ബുക്ക് പേജിൽ സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും മെസേജുകളും പ്രചരിപ്പിച്ചിരുന്നു. ഇതിനു പുറമേ കഴിഞ്ഞ 18ന് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പെരുമ്പാവൂർ സ്വദേശി റഫീഖ് അഡ്മിൻ ആയുള്ള ടു എഗനിസ്റ്റ് കോവിഡ് പ്രോട്ടോകോൾ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയും പ്രതികൾ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ഒത്തുചേർന്നു പ്രതിഷേധിക്കുന്നതിന് ആഹ്വാനം നൽകുകയും ചെയ്തിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളുടെയും വിവരം പോലീസ് ശേഖരിച്ച് വരികയാണ്. മുഖ്യ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കുടുൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. കൊച്ചി സിറ്റി സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.

 

Latest News