രോഗികള്‍ക്ക് സാന്ത്വനമായി ഇനി സംഗീതവും

അജ്മാന്‍- അല്‍ ജര്‍ഫ് തുംബെ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇനി സംഗീത സാന്ത്വനവും. രോഗികളില്‍ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതിനും അവരുടെ രോഗശാന്തി വര്‍ധിപ്പിക്കുന്നതിനും സംഗീതം ഇടയാക്കും എന്ന് കണ്ടാണിത്. 
തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ സി.ഒ.ഒ ഡോ. മന്‍വീര്‍ സിംഗ് വാലിയാണ് ഇതിന് മുന്‍കൈയെടുത്തത്.  തുടക്കമെന്ന നിലയില്‍, പ്രത്യേകമായി ആവശ്യപ്പെടുന്നവര്‍ക്കാണ് സംഗീത ചികിത്സ നല്‍കുന്നത്.

ദീര്‍ഘകാല പരിചരണത്തില്‍ രോഗികളുടെ പ്രയോജനത്തിനായി സംഗീതം പലേടത്തും ഉപയോഗിക്കുന്നുണ്ട്.  തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ദീര്‍ഘകാല രോഗിയായ ലാന്‍സെലോട്ട് ഫ്രാങ്കിന് അടുത്ത കാലത്ത് സംഗീത ചികിത്സ നല്‍കിയിരുന്നു. 

Latest News