Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 30,000 വിദേശികള്‍ക്ക് പിഴ 

കുവൈത്ത് സിറ്റി- വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന 30,000 വിദേശികള്‍ക്ക് പിഴ ചുമത്തി കുവൈത്ത് ഭരണകൂടം. ദിവസം രണ്ടു ദിനാര്‍ ആണ് പിഴയൊടുക്കേണ്ടത്. ഓഗസ്റ്റ് 31നാണ് ഇവരുടെ താമസരേഖ അവസാനിച്ചത്. 
സെപ്റ്റംബര്‍ മുതല്‍ ഇവര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിസ പുതുക്കുന്നതിനോ, വിസാ കാലാവധി നീട്ടുന്നതിനോ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News