Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് ബാധ 57 ലക്ഷം കടന്നു; മരണം 91,149

ന്യൂ​ദല്‍​ഹി- രാജ്യത്ത് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 57 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ 86,508 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി സ്ഥിരീകരിച്ചു.

57,32,519 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 9,66,382 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 46,74,988 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്ന് മു​ക്ത​രാ​യി.

1,129 പേ​ര്‍ കൂടി മരിച്ചതോടെ ആ​കെ മ​ര​ണം 91,149 ആ​യി.മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോവിഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെയ്തത്.

ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 6,74,36,031 സാ​മ്പി​ളു​ക​ളാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്. 11,56,569 സാ​മ്പി​ളു​ക​ള്‍ ബു​ധ​നാ​ഴ്ച മാ​ത്രം ശേ​ഖ​രി​ച്ചു​വെ​ന്നും ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

 

Latest News