ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.
57,32,519 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 9,66,382 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 46,74,988 പേര് കോവിഡില്‍ നിന്ന് മുക്തരായി.
1,129 പേര് കൂടി മരിച്ചതോടെ ആകെ മരണം 91,149 ആയി.മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബുധനാഴ്ച വരെ രാജ്യത്ത് 6,74,36,031 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചത്. 11,56,569 സാമ്പിളുകള്‍ ബുധനാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു.






