പത്ത് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കാഞ്ഞങ്ങാട്- കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ പത്തു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം നടത്തും.

Latest News