Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിനുള്ള ഒറ്റത്തവണ വാക്‌സിന്‍ അന്തിമഘട്ട പരീക്ഷണം തുടങ്ങി

ഷിക്കാഗോ- കോവിഡ് പ്രതിരോധിക്കാനുള്ള ഒറ്റത്തവണ കുത്തിവെപ്പു വാകസിന്‍ അന്തിമ പരീക്ഷണങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആരംഭിച്ചു. 60,000 പേരിലാണ് ഈ ഒറ്റത്തവണ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഈ പരീക്ഷണങ്ങളുടെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. പോള്‍ സ്റ്റോഫ്ള്‍സ് അറിയിച്ചു. ട്രംപ് ഭരണകൂടത്തിലേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലേയും ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഡോ. പോള്‍ ഇക്കാര്യം അറിയിച്ചത്. 

വന്‍കിട മരുന്ന് കമ്പനികളായ മൊഡേണ, ഫൈസര്‍ ഇന്‍ക്, ആസ്ട്രസെന്‍ക എന്നിവര്‍ വികസിപ്പിച്ച് പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനുകളെല്ലാം നീണ്ട ഇടവേളകളെടുത്ത് രണ്ടു തവണ കുത്തിവെയ്ക്കുന്നവയാണ്. എന്നാല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ചത് ഒറ്റത്തവണ കുത്തിവയ്പ്പ് മാത്രം മതിയാകും. ഇത് ആഗോള തലത്തില്‍ വാക്‌സിന്‍ വ്യാപകമായി വിതരണത്തിനും വളരെ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

യുഎസിലും ബെല്‍ജിയത്തിലും നടത്തിയ ഒന്നും രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് കമ്പനി അറിയിച്ചു. വാക്‌സിന്‍ വികസനത്തിനായി നടത്തിയ വിശദ പഠനങ്ങളുടെ വിവരങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബുധനാഴ്ച കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
 

Latest News