റാസല്‍ഖൈമ വിമാനത്താവളം വഴി  ഇന്ത്യയിലേക്ക് മടങ്ങിയത് 53,000 പേര്‍

റാസല്‍ഖൈമ- റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളം വഴി യു.എ.ഇയില്‍നിന്ന് ജൂണ്‍ മുതല്‍ 53,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി അധികൃതര്‍. ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ പ്രവാസികളാണ് നാട്ടിലേക്ക് തിരിച്ചത്. ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹകരണത്തോടെയാണ് പ്രത്യേക വിമാനങ്ങളില്‍ മടക്കയാത്ര ഒരുക്കിയത്. യു.എ.ഇയിലെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും റാസല്‍ഖൈമയുടെ കൂടി കര്‍ത്തവ്യമാണെന്ന് കരുതുന്നതായും മഹാമാരിക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ എമിറേറ്റ് എന്നും സന്നദ്ധരാണെന്നും ശൈഖ് സൗദ് പറഞ്ഞു. 

Latest News