Sorry, you need to enable JavaScript to visit this website.

സാംസ്‌കാരിക വിനിമയവും, ഇസ്രായില്‍ ചലച്ചിത്രങ്ങള്‍ക്ക് വാതില്‍ തുറന്ന് യു.എ.ഇ

ദുബായ്- സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ യു.എ.ഇയിലെയും ഇസ്രയേലിലെയും ചലച്ചിത്ര ഏജന്‍സികള്‍ തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് കരാര്‍ ഒപ്പുവച്ചു. ചലച്ചിത്ര, ടെലിവിഷന്‍ പരമ്പര നിര്‍മാണത്തിനു പുറമേ പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കരാറിലുണ്ട്.
അബുദാബി ഫിലിം കമ്മിഷന്‍ (എ.ഡി.എഫ്.സി), ഇസ്രയേല്‍ ഫിലിം ഫണ്ട് (ഐ.എഫ്.എഫ്, ജറുസലം   സാം സ്പീഗല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂള്‍ (ജെ.എസ്.എഫ്.എസ്) എന്നിവ പരസ്പരം സഹകരിച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സഹിഷ്ണുത, വിദ്യാഭ്യാസം തുടങ്ങിയവ വളര്‍ത്തുന്നത് ലക്ഷ്യം വച്ചുള്ള പരിപാടികള്‍ നിര്‍മിക്കും. ശില്‍പശാലകള്‍, പരിശീലനം, വിദ്യാഭ്യാസം, രാജ്യന്തര ഫിലിം ലാബും പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ എന്നിങ്ങനെ നാലു പ്രധാന മേഖലകളിലാവും സഹകരണം.
കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണവും ശക്തിപ്പെടുകയാണെന്നു ടുഫോര്‍ 54 ആന്‍ഡ് ഇമേജ് നേഷന്‍ അബുദാബി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുബാറക് ചൂണ്ടിക്കാട്ടി.

Latest News