Sorry, you need to enable JavaScript to visit this website.

കുവൈത്ത് ജനസംഖ്യാ ബില്ലിന് അന്തിമരൂപമാകുന്നു

കുവൈത്ത് സിറ്റി- സ്വദേശി,വിദേശി ജനസംഖ്യാ അസന്തുലനം കുറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 35000 ദിനാര്‍ വരെ പിഴയും ലഭിക്കും. ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ മാനവ സ്രോതസ്സ് സമിതി അന്തിമരൂപം നല്‍കി. 
ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടം എന്ന നിലയിലാണ് ബില്‍ പരിഗണിക്കുന്നതെന്ന് സമിതി അംഗം ബദര്‍ അല്‍ മുല്ല എംപി പറഞ്ഞു.  
രാജ്യത്ത് അത്യാവശ്യമുള്ള ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ബില്‍ നിലവില്‍ വന്ന് 6 മാസത്തിനകം മന്ത്രിസഭ തീരുമാനമെടുക്കണം. ഓരോ രാജ്യത്തിനും അനുവദിക്കാവുന്ന ക്വാട്ടയും തീരുമാനിക്കണമെന്ന് വ്യവസ്ഥയുണ്ട്.ഈ ക്വാട്ടയില്‍ നയതന്ത്ര ജീവനക്കാരും കുടുംബാംഗങ്ങളും സൈനിക പ്രതിനിധികള്‍, ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പൈലറ്റ്, കോപൈലറ്റ് തുടങ്ങി വ്യോമയാന ജീവനക്കാര്‍, സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തരുതെന്നും വ്യവസ്ഥയുണ്ട്.

Latest News