ദോഫറിലും ലോക്ഡൗണ്‍ പിന്‍വലിക്കുന്നു

സലാല- ഒക്ടോബര്‍ ഒന്ന് മുതല്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. ജൂണിലാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. 
നേരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ പിന്‍വലിച്ചപ്പോഴും ദോഫാറില്‍ നിയന്ത്രണം തുടരുകയായിരുന്നു. എല്ലാ വര്‍ഷങ്ങളിലും ഖരീഫ് സീസണില്‍ ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന സലാലയില്‍ ഇത്തവണ കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളായിരുന്നു.

Latest News