അബുദാബി- യു.എ.ഇയില്‍ ബുധനാഴ്ച 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത് രണ്ടാം തവണയാണ്. 1,03,199 പേര്‍ക്കാണ് പരിശോധന നടത്തിയത്. 970 പേര്‍കൂടി സുഖംപ്രാപിച്ചതോടെ രോഗമുക്തി നിരക്ക് 88 ശതമാനമായി. ഒരാള്‍കൂടി മരിച്ചു.
ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 1083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ത്തുന്നത്. ആദ്യമായാണ് പരിശോധന ഒരു ലക്ഷം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു.






