Sorry, you need to enable JavaScript to visit this website.

യു.എന്നില്‍ ഇറാനെതിരെ ആഞ്ഞടിച്ച് സല്‍മാന്‍ രാജാവ്

വിനാശകരമായ ആയുധങ്ങള്‍ നേടുന്നതില്‍നിന്ന് ഇറാനെ തടയണം


റിയാദ് - വിനാശകരമായ ആയുധങ്ങള്‍ നേടാനുള്ള ശ്രമങ്ങളില്‍നിന്നും ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ നിന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും അന്താരാഷ്ട്ര സമൂഹം ഇറാനെ തടയണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍  75-ാമത് യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രസംഗിക്കുകയായിരുന്നു രാജാവ്.

https://www.malayalamnewsdaily.com/sites/default/files/2020/09/23/unkin.jpg
കഴിഞ്ഞ ദശകങ്ങളില്‍ ഇറാനുമായി ക്രിയാത്മകമായും തുറന്ന മനസ്സോടെയും സൗദി അറേബ്യ സമാധാനത്തിന് ശ്രമിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തിലും നല്ല അയല്‍പക്ക ബന്ധത്തിലും അധിഷ്ഠിതമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രസിഡന്റുമാരെ പലതവണ സൗദി അറേബ്യ സ്വീകരിച്ചു. ഇറാന്‍ ആണവ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ ഓരോ തവണയും ഈ ശ്രമങ്ങള്‍ക്ക് വിപുലീകരണ ശ്രമങ്ങള്‍ ശക്തമാക്കിയും ഭീകര സംഘങ്ങള്‍ക്ക് രൂപംനല്‍കിയുമാണ് ഇറാന്‍ മറുപടി നല്‍കിയത്.
വിപുലീകരണ പദ്ധതിക്കു വേണ്ടി സ്വന്തം ജനതയുടെ ആര്‍ജിത നേട്ടങ്ങളും സമ്പത്തും ഇറാന്‍ ഭരണകൂടം പാഴാക്കി. അരാജകത്വവും തീവ്രവാദവും വിഭാഗീയതയും മാത്രമാണ് ഇതിന്റെ ഫലമായുണ്ടായത്. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ കഴിഞ്ഞ വര്‍ഷം ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. തങ്ങളുടെ ചട്ടുകങ്ങളെ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്‍ തുടരുകയാണ്. 300 ലേറെ ബാലിസ്റ്റിക് മിസൈലുകളും 400 ലേറെ ഡ്രോണുകളും ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഭാഗിക പരിഹാരങ്ങളും പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളും ആഗോള സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതില്‍ നിന്ന് ഇറാനെ തടയില്ലെന്ന് അനുഭവങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ട്. വിനാശകരമായ ആയുധങ്ങള്‍ നേടാനുള്ള ശ്രമങ്ങളില്‍ നിന്നും ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ നിന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്നും ഇറാനെ തടയുന്ന സഗ്രമായ പരിഹാരവും ശക്തമായ അന്താരാഷ്ട്ര നിലപാടും ആവശ്യമാണ്. ഹൂത്തി അട്ടിമറിയിലൂടെ ഇറാന്‍ നടത്തിയ ഇടപെടല്‍ യെമനില്‍ രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചു-രാജാവ്

 

Latest News