Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ ഫലസ്തീന്‍ അവകാശങ്ങള്‍ക്കൊപ്പം-സല്‍മാന്‍ രാജാവ്

മധ്യപൗരസ്ത്യദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.

റിയാദ്- പശ്ചിമേഷ്യന്‍ സമാധാനത്തിന് നടത്തുന്ന ഏതു ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന, 75-ാമത് യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തെ ഓണ്‍ലൈനായി അഭസംബോധന ചെയ്യുകയായിരുന്നു രാജവ്.  


1981 മുതല്‍ സൗദി അറേബ്യ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ അടക്കം ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിലയില്‍ അറബ്, ഇസ്രായില്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന അടിസ്ഥാന തത്വങ്ങള്‍ അറബ് സമാധാന പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. മധ്യപൗരസ്ത്യദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.
കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ആരോഗ്യ, സാമ്പത്തിക, മാനുഷിക മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. മനുഷ്യരാശി നേരിടുന്ന ഈ പൊതുവെല്ലുവിളി നേരിടുന്നതിന് എല്ലാവരും കൈകോര്‍ക്കേണ്ടത് അത്യാവശ്യമാണ്. കൊറോണ കൈകാര്യം ചെയ്യാനും ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാനും അന്താരാഷ്ട്ര പ്രതികരണ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നത് ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൗദി അറേബ്യ തുടരും.

 

Latest News