സെറീന വഹാബിന് കോവിഡ് 

മുംബൈ-നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തു.സെറീനയ്ക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവും കുറവായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വിദ?ഗ്ധ ചികിത്സ നല്‍കി. അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട്. പെട്ടന്ന് തന്നെ രോഗമുക്തി നേടുമെന്നും സെറീനയുടെ കുടുംബാംഗങ്ങള്‍ സൂചിപ്പിച്ചു
 

Latest News