ഭീവണ്ടിയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍; മരണ സംഖ്യ 33

തിങ്കളാഴ്ച രാത്രി അഞ്ച് പേരെ കൂടി രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. തിങ്കള്‍ പുലര്‍ച്ചെ  തകര്‍ന്ന കെട്ടിടത്തില്‍നിന്ന് നാട്ടുകരും എന്‍.ഡി.ആര്‍.എഫും ചേര്‍ന്ന് മൊത്തം 33 പേരെയാണ് രക്ഷപ്പെടുത്തിയത്.

മുംബൈ- മഹരാഷ്ട്രയില്‍ മുംബൈക്ക് സമീപം ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 33 ആയി.

അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് ഒരു ഡസന്‍ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) അറിയിച്ചു.

തിങ്കളാഴ്ച രാത്രി അഞ്ച് പേരെ കൂടി രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. തിങ്കള്‍ പുലര്‍ച്ചെ  തകര്‍ന്ന കെട്ടിടത്തില്‍നിന്ന് നാട്ടുകരും എന്‍.ഡി.ആര്‍.എഫും ചേര്‍ന്ന് മൊത്തം 33 പേരെയാണ് രക്ഷപ്പെടുത്തിയത്. മരിച്ചവരില്‍ രണ്ടിനും 15നും ഇടയില്‍ പ്രായമുള്ള 11 കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയവര്‍ പരിക്കുകളോടെ ഭീവണ്ടി, താനെ ആശുപത്രികളില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലേയും അപകടസ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഏതാനും പേരുടെ മൃതദേഹങ്ങള്‍ കൂടി അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടെന്ന് കരുതുന്നു.
 
തിങ്കളാഴ്ച പുലര്‍ച്ചെയാണ് 43 വര്‍ഷം പഴക്കമുള്ള ജീലാനി കെട്ടിടം തകര്‍ന്നത്. കെട്ടിട ഉടമക്കെതിരെ കേസെടുത്തിനു പുറമെ, രണ്ട് മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ന്‍ഡ് ചെയ്തിട്ടുണ്ട്. താനെയില്‍നിന്ന് 10 കി.മീ അകലെ തകര്‍ന്ന കെട്ടടത്തിലെ 40 ഫ് ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്.

 

Latest News