മസ്‌കത്ത് - കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 12 പേര്‍ കൂടി ഒമാനില്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 865 ആയി. 660 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം 94,711 ആയി. 414 പേര്‍ക്ക് കൂടി രോഗം ഭേദമായി. 86,195 പേരാണ് ഇതുവരെ രോഗമുക്തരായത്. 57 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 539 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 179 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.