Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ ഒരു ലക്ഷം  പിന്നിട്ട് കോവിഡ് കേസ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച 719 പേര്‍ക്കു കൂടി വൈറസ് ബാധയേറ്റതോടെ രോഗികളുടെ എണ്ണം 100,683 ആയി ഉയര്‍ന്നു. ഇതില്‍ 91,612 പേര്‍ക്ക് അസുഖം ഭേദമായി. ചൊവ്വാഴ്ച 682 പേരാണ് രോഗമുക്തരായത്. പുതുതായി മൂന്നുപേര്‍ ഉള്‍പ്പെടെ 588 പേര്‍ മരിച്ചു. 8483 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 99 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4651 പേരെ പുതുതായി കോവിഡ് പരിശോധനക്ക് വിധേയരാക്കി.  ഏഴേകാല്‍ ലക്ഷം പേര്‍ക്കാണ് മൊത്തം കോവിഡ് പരിശോധന നടത്തിയത്. 
പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒരു ഡ്രൈവ് ത്രൂ പി.സി.ആര്‍ കേന്ദ്രം കൂടി ആരംഭിച്ചിട്ടുണ്ട്. സബ്ഹാന്‍ മേഖലയിലാണ് ആദ്യ കേന്ദ്രമെന്ന് ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ഫഹദ് അല്‍ ഖംലാസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ 1,000 പരിശോധനകള്‍ നടത്താന്‍ ഇവിടെ സൗകര്യമുണ്ടാകും. രാജ്യത്തെ മൂന്നാമത്തെ ഡ്രൈവ് ത്രൂ പി.സി.ആര്‍ കേന്ദ്രമാണിത്. ജസീറ എയര്‍വേയ്‌സ് പാര്‍ക്കിലും ജബര്‍ അല്‍ അഹ്മദ് സ്റ്റേഡിയത്തിലുമാണ് മറ്റു രണ്ടു കേന്ദ്രങ്ങള്‍. 

Latest News