ജൂണ്‍ 17 ന് അല്‍ മുറാഖബത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ ശിക്ഷ വിധിക്കപ്പെട്ട അറബ് വംശജന്‍ മാത്രമാണ് ജയിലിലുള്ളത്.
ദുബായ്- പത്ത് ലക്ഷം ദിര്‍ഹം കവര്‍ന്ന കേസില്‍ 40 കാരനായ അറബ് വംശജനെ ദുബായ് ഒന്നാം കോടതി ഒരു വര്‍ഷം തടവിനും പത്ത് ലക്ഷം ദിര്‍ഹം പിഴയടക്കാനും ശിക്ഷിച്ചു. ഇറാനിയന്‍ ബിസിനസുകാരനില്‍ നിന്ന് പണം തട്ടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം സന്ദര്‍ശക വിസയിലെത്തിയ പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
ബിസിനസുകാരനില്‍നിന്ന് പണമടങ്ങിയ ബ്രീഫ്‌കേസ് തട്ടിപ്പറിച്ച ഇയാളുടെ കൂട്ടാളിയെ പിടികൂടാനായിട്ടില്ല.
ജൂണ്‍ 17 ന് അല്‍ മുറാഖബത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ ശിക്ഷ വിധിക്കപ്പെട്ട അറബ് വംശജന്‍ മാത്രമാണ് ജയിലിലുള്ളത്.
വ്യാപാര ഇടപാട് ഉറപ്പിക്കുന്നതിനായി ഇറാനിയന്‍ വ്യാപാരി ഉച്ചയ്ക്ക് രണ്ടരയോടെ ദേരയിലെ ഒരു ഹോട്ടലില്‍ എത്തിയതായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വ്യാപാരിയുടെ ഓഫീസ് കാണിക്കാമെന്ന് പറഞ്ഞ സെക്യൂരിറ്റി ഗാര്‍ഡാണ് പണമടങ്ങിയ ബ്രീഫ് കെയസ് തട്ടിപ്പറിച്ച് കടന്നത്.
37 കാരനായ മറ്റൊരു ഇറാനിയന്‍ വ്യവസായി പരാതിക്കാരന്റെ മൊഴി സ്ഥിരീകരിച്ചു.
ദേരയിലെ ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ലഫ്റ്റനന്റ് പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. കവര്‍ച്ചാ പദ്ധതി തയാറാക്കിയതെന്ന് ഇയാള്‍ സമ്മതിച്ചതായും വെളിപ്പെടുത്തി.