ദുബായ്- യു.എ.ഇയില്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോവിഡ് 19 വാക്‌സിന്‍ നല്‍കി.
എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും പ്രതിരോധ കുത്തിവെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണിത്.
എല്ലാ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കിയതിനു പിന്നാലെയാണ് യുഎഇയിലെ ആരോഗ്യ മന്ത്രാലയത്തിലെ (മൊഹാപ്) ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയത്.
ആശുപത്രി മേഖല അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. യൂസഫ് അല്‍ സെര്‍ക്കല്‍, മന്ത്രാലയ ആരോഗ്യ അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുല്‍ റഹ്്മാന്‍ അല്‍റാന്‍ഡ്, സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അവദ് സാഗീര്‍ അല്‍ കെത്ബി തുടങ്ങിയവര്‍
കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.






