ന്യൂദല്‍ഹി- പുതുതായി 78 റൂട്ടുകളും 108 കോടി രൂപ ചെലവില്‍ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അംഗീകരിച്ചു. ഉഡാന്‍ പദ്ധതിക്കു കീഴില്‍ ഛത്തീസ്ഗഡിലാണ് മൂന്ന് എയര്‍പോര്‍ട്ടുകള്‍ വികസിപിപ്പിക്കുന്നത്
ഉഡാന്‍ 4.0 ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് 78 പുതിയ റൂട്ടുകള്‍ അംഗീകരിച്ചത്. തെരഞ്ഞെടുത്ത വിമാന കമ്പനികള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ റൂട്ടുകള്‍ നല്‍കുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.