Sorry, you need to enable JavaScript to visit this website.

കോവിഡ് സുരക്ഷ ലംഘിക്കുന്നവരെ പിടികൂടി ദുബായ് പോലീസ്

ദുബായ്- കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുബായ് പോലീസ് ശക്തമായ നടപടി കൈക്കൊള്ളുന്നു. കഴിഞ്ഞ ദിവസം സാമൂഹിക അകലം ലംഘിച്ച് രണ്ട് റെസ്റ്റോറന്റുകളില്‍ പാര്‍ട്ടി നടത്തിയ അറബ് നടിയെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി. ഇവരുടെ ജന്മദിനാഘോഷ വീഡിയോ സ്‌നാപ് ചാറ്റിലൂടെ പ്രചരിച്ചിരുന്നു. 
രാജ്യത്ത് കര്‍ക്കശമായ പരിശോധകളാണ് തുടരുന്നത്. കഴിഞ്ഞ ദിവസം ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് ഹെല്‍ത്ത് ക്ലബുകള്‍ അടപ്പിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ 124 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. അബുദാബിയില്‍ നിയമം ലംഘിച്ച മൂന്നു ഷോപ്പുകള്‍ അടച്ചുപൂട്ടി. മുന്നറിയിപ്പും നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടും കുറ്റം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.

Latest News