ദുബായ്- യു.എ.ഇയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 679 കോവിഡ് കേസുകള്‍. 813 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഒരാള്‍ മരിച്ചു. 72,000 പേരെ പരിശോധിച്ചതില്‍നിന്നാണ് ഇത്രയും പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതെന്ന് രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 88 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
85,595 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 75,086 പേര്‍ രോഗമുക്തരായി. 10,104 ആക്ടീവ് കേസുകളാണ് രേഖപ്പെടുത്തിയത്. പരിശോധന നടത്തിയവരില്‍ ഇതുവരെ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.