Sorry, you need to enable JavaScript to visit this website.

കോവിഡ്: കുവൈത്തില്‍ പരിശോധന കര്‍ശനമാക്കുന്നു

കുവൈത്ത് സിറ്റി- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഒത്തുകൂടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും മാനദണ്ഡങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് കനത്ത പിഴ ഈടാക്കാനുമാണ് തീരുമാനം. വരും ദിവസങ്ങളില്‍ വ്യാപക പരിശോധനക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 
ആളുകള്‍ ഒത്തുകൂടിയ വിവാഹ ചടങ്ങുകള്‍ക്ക് വിലക്ക് നിലവിലുണ്ടെങ്കിലും തദ്ദേശീയരില്‍ ഇത്തരം ചടങ്ങുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആരോഗ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പരിപാടികള്‍ നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് അനുശോചന സംഗമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെ മുനിസിപ്പാലിറ്റി തലത്തില്‍ നടപടി കര്‍ശനമാക്കും. 

Latest News