കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയായ ഇയാള്‍ കോളേജിലെ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അധ്യാപകന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
മലപ്പുറം- കല്പകഞ്ചേരിയില് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന് പീഡിപ്പിച്ചതായി പരാതി. കേസെടുത്തതോടെ പ്രതി സലാഹുദ്ദീന് തങ്ങള്‍ സ്ഥലം വിട്ടിരിക്കയാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയായ ഇയാള്‍ കോളേജിലെ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അധ്യാപകന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പരാതി കല്പകഞ്ചേരി പോലീസിന് കൈമാറി. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീന് തങ്ങള്‍ ഒളിവില്‍പ്പോയി. മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കല്പകഞ്ചേരി പോലീസ് അറിയിച്ചു.






