കാപ്പി പ്രമേഹമകറ്റുമോ?

കാപ്പി ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. ഇക്കാരണം കൊണ്ട് കാപ്പി ഒഴിവാക്കി ചായ നന്നായി അകത്താക്കുന്നവരാണ് ധാരാളം.

എന്നാല്‍ പ്രമേഹം തടയാന്‍ കാപ്പി കുടി ഉപകരിക്കുമെന്ന് പുതിയ പഠനം പറയുന്നു. അത്ഭുതം തോന്നാമെങ്കിലും ഗവേഷകര്‍ അങ്ങനെയാണ് അഭിപ്രായപ്പെടുന്നത്. കാപ്പിയില്‍ കാണപ്പെടുന്ന ജൈവഘടകമായ കഫെസ്റ്റോള്‍ ടൈപ്പ് 2 പ്രമേഹം തടയുമെന്നാണ് ഡെന്മാര്‍ക്കിലെ ഒരു സംഘം ഗവേഷകരുടെ അഭിപ്രായം. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കാപ്പി ഉപയോഗം കോശങ്ങളുടെ പ്രവര്‍ത്തനവും ഇന്‍സുലിനും ശക്തമാക്കുമെന്ന് കണ്ടെത്തിയത്.

പ്രമേഹത്തിനു സാധ്യതയുള്ള എലികളെ വേര്‍തിരിച്ചായിരുന്നു പഠനം. 40-ലേറെ എലികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
സാധാരണ ഭക്ഷണം കഴിച്ച എലികള്‍ക്ക് പത്ത് ആഴ്ചയോളം കഫെസ്റ്റോള്‍ നല്‍കുകയായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിനു നല്‍കിയതുമില്ല. 10 ആഴ്ച കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ കഫെസ്റ്റോള്‍ നല്‍കിയ ഗ്രൂപ്പില്‍ ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് 28-30 ശതമാനമായിരുന്നു. ഫാസ്റ്റിംഗ് ഗ്ലൂക്കാഗോണ്‍ 20 ശതമനം കുറഞ്ഞതിനുപുറമെ ഇന്‍സുലിന്‍ സംവേദനം 42 ശതമാനം വര്‍ധിക്കുകയും ചെയ്തു.
ജീവിതശൈലീ രോഗങ്ങളില്‍ ആഗോള തലത്തില്‍ മുന്നിട്ടു നില്‍ക്കുന്നതാണ് പ്രമേഹം. വ്യായാമം ഇല്ലാതെ ഉദാസീന ജീവിത ശൈലി പിന്തുടരുന്നവരെയാണ് പ്രധാനമായും പ്രമേഹം പിടികൂടാറുളളത്. പ്രമേഹമകറ്റാന്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി നിര്‍ബന്ധമാണ്. കാപ്പി കുടിച്ച് പ്രമേഹം കുറയ്ക്കാമെന്ന് കുരുതുന്നത് വ്യമോഹമായിരിക്കും.

Latest News