Sorry, you need to enable JavaScript to visit this website.

കോവിഡ്: കുവൈത്തില്‍ 521 കേസുകള്‍

കുവൈത്ത് സിറ്റി- കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 722 പേര്‍  രോഗമുക്തി നേടിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതര്‍ 99,049 ഉം രോഗമുക്തര്‍ 89,498 ആയി. ഇന്നലെ ഒരാള്‍ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ 581 ആയി.
8,970 സജീവ കേസുകളില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
ഇന്നലെ 3,545 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതോടെ മൊത്തം രോഗപരിശോധന 705,029 ആയി.

 

Latest News