പൊതുസ്ഥലത്ത് കളിക്കാന്‍ കൂട്ടംകൂടിയവര്‍ക്ക് പിഴയിട്ട് പോലീസ്, മലയാളികളും കുടുങ്ങി

അബുദാബി- അനുമതിയില്ലാതെ ക്രിക്കറ്റ് കളിച്ച ശേഷം ഒത്തുചേര്‍ന്ന മലയാളികള്‍ അടക്കം നിരവധി ആളുകള്‍ക്ക് 5000 ദിര്‍ഹം (1 ലക്ഷം രൂപ) വീതം പിഴ. അബുദാബി മുസഫയിലെ മസ്്‌യദ് മാളിനടത്തുള്ള പൊതുസ്ഥലത്ത് കളിച്ചശേഷം കൂട്ടംകൂടിയവര്‍ക്കാണ് പിഴ ചുമത്തിയത്.

ക്രിക്കറ്റ് കളി കഴിഞ്ഞ ശേഷം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് എത്തിയ പോലീസ് എല്ലാവരുടെയും എമിറേറ്റ്‌സ് ഐഡി വാങ്ങി പിഴ എഴുതി നല്‍കുകയായിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംചേര്‍ന്നതാണ് പ്രധാന നിയമലംഘനം. ഇവരില്‍ കളിക്കാനും കളി കാണാനും മക്കള്‍ക്ക് കൂട്ടായും എത്തിയവരുണ്ട്. 14 പേരില്‍ ചെറിയ കുട്ടികള്‍ ഒഴികെ ഉള്ള എല്ലാവര്‍ക്കും പിഴ ചുമത്തി. അനുമതി ഇല്ലാത്ത സ്ഥലത്ത് ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്നത് പോലീസ് പല തവണ വിലക്കിയിരുന്നു.

 

Latest News