Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാമുകിയെ കാണാൻ ബൈക്കോടിച്ചെത്തി; കാമുകിയെ കണ്ടു നടുങ്ങിയ കാമുകൻ കത്തിവീശി

കാസർകോട്- ഫെയ്‌സ്ബുക്ക് ചാറ്റിംഗിൽ പരിചയപ്പെട്ട 18 കാരിയായ കാമുകിയെ കാണാൻ കൊതിച്ച്ബൈക്കോടിച്ചുതൃശ്ശൂരിൽ നിന്ന് ബേക്കൽ കോട്ടയിൽ കുതിച്ചെത്തിയകാമുകൻ മനം മയക്കിയ'മാനസപുത്രിയെ'നേരിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ബേക്കൽ കോട്ടയ്ക്ക്സമീപം കാത്തുനിന്ന50 കഴിഞ്ഞ മധ്യവയസ്‌ക്കയെ കണ്ട് കലികയറിയ കാമുകൻ ഇവർക്ക് നേരെ കത്തിയെടുത്തു. പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയത് വീട്ടമ്മയാണെന്ന് അറിഞ്ഞതോടെയാണ്കത്തി എടുത്തത്. ആദ്യസമാഗമംതന്നെ കത്തികുത്തിലേക്കും ബഹളത്തിലേക്കും നീങ്ങിയതോടെ നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് കമിതാക്കളെ കയ്യോടെ പൊക്കി സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ ആണ്കഥയുടെ ക്ലൈമാക്‌സ്പുറത്തുവന്നത്.തൃശ്ശൂർ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കൽ കോട്ടയുടെ പരിസരത്തെത്തിയത്. അൽപനേരം കഴിഞ്ഞപ്പോൾ കുമ്പളസ്വദേശിനിയായ 54കാരി ബുർഖയിട്ടെത്തി. മുഖം ഒന്നു കാണാൻ കാമുകൻ ഏറെ നിർബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാൻ കൂട്ടാക്കിയില്ല. കാലുകളും ശരീരഘടനയും തിരിച്ചറിഞ്ഞതോടെസംശയം തോന്നിയ കാമുകന്താൻ കബളിക്കപ്പെട്ടുവെന്ന് ഉറപ്പായി. ഫെയ്‌സ്ബുക്ക് ചാറ്റംഗിനിടെ പലപ്പോഴായി ഗുഗിൾപേ വഴി അയച്ചുകൊടുത്ത അരലക്ഷത്തോളം രൂപ മടക്കി കിട്ടണമെന്നായി 24 കാരനായ കാമുകൻ.പണം തിരിച്ചു നൽകില്ലെന്നതായതോടെ കാമുകൻ ബൈക്കിന്റെബാഗിൽ സൂക്ഷിച്ച കത്തി പുറത്തെടുത്ത് വീശിയതോടെ വീട്ടമ്മ ഭയന്ന് നിലവിളിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട് പരിസരവാസികൾ ഓടിക്കൂടി യുവാവിനേയും സുഹൃത്തിനേയും തടഞ്ഞു വെച്ച്പോലീസിൽ അറിയിക്കുകയായിരുന്നു. ബേക്കൽ എസ് ഐ പി അജിത് കുമാറിന്റെ മദ്ധ്യസ്ഥചർച്ചയിൽ വാങ്ങിയ 50,000 രൂപയിൽ 25,000 രുപ വീട്ടമ്മ കാമുകന് തിരിച്ചു നൽകി. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും പകർച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച് യുവാക്കൾക്കെതിരെ കേസെടുത്തു.

Latest News