അടുത്ത ബന്ധുക്കളല്ലാത്ത നിരവധി പേര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വിവാഹങ്ങളില്‍ പങ്കെടുത്തുവെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി- യു.എ.ഇയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികളായ ശാരീരിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവാഹ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതിന് എട്ടുപേര്‍ അറസ്റ്റിലായി.
അടുത്ത ബന്ധുക്കളല്ലാത്ത നിരവധി പേര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വിവാഹങ്ങളില്‍ പങ്കെടുത്തുവെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വിവാഹ പാര്‍ട്ടി നടത്തിയവരെ അബുദാബി പോലീസും ഒരു വിവാഹ പാര്‍ട്ടി നടത്തിയവരെ റാസല്‍ ഖൈമ പോലീസുമാണ് എമര്‍ജന്‍സി ആന്‍ഡ് െ്രെകസിസ് പ്രോസിക്യൂഷന്‍ (ഇസിപിഒ ) ഓഫീസിനു കൈമാറിയത്.
എട്ട് പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി ഇവര്‍ കസ്റ്റിഡിയിലാണെന്നും ഇസിപിഒ അറിയിച്ചു.
കോവിഡ് മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇസിപിഒ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവര്‍ക്ക് ആറുമാസം ജയില്‍ ശിക്ഷയോ ഒരു ലക്ഷം ദിര്‍ഹം പിഴയോ രണ്ടും കൂടിയോ ആണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യവസ്ഥ ചെയ്യുന്നത്.






