ദുബായ് - കൊറോണ പ്രതിരോധ മരുന്ന് പരീക്ഷണത്തിന് യു.എ.ഇ ആരോഗ്യ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ഉവൈസും. പ്രതിരോധ മരുന്നിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രിയില്‍ കുത്തിവെച്ചു. കൊറോണ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികളില്‍പെട്ട പരിമിതമായ ആളുകളില്‍ പ്രതിരോധ മരുന്ന് പരീക്ഷണം നടത്താനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായാണ് ആരോഗ്യമന്ത്രിക്ക് ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവെച്ചത്.






