Sorry, you need to enable JavaScript to visit this website.

ഇസ്രായിലുമായി കരാർ ഒപ്പുവെക്കാൻ എട്ടു രാജ്യങ്ങൾ ശ്രമിക്കുന്നു - ട്രംപ്

റിയാദ് - ഇസ്രാലിയുമായി സമാധാന കരാറുകൾ ഒപ്പുവെക്കാൻ ഏഴോ എട്ടോ അറബ് രാജ്യങ്ങൾ ശ്രമിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. കുവൈത്ത് അമീറിന്റെ മൂത്ത പുത്രൻ ശൈഖ് നാസിർ അൽസ്വബാഹ് അൽഅഹ്മദ് അൽജാബിറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഏഴോ എട്ടോ രാജ്യങ്ങൾ കൂടി ഇസ്രായിലുമായി സമാധാന കരാറുകൾ ഒപ്പുവെക്കാൻ ശ്രമിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തിയത്. ഇസ്രായിലുമായി കരാർ ഒപ്പുവെക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അവസാനം കുവൈത്തിനും ചേരാവുന്നതാണെന്ന് ട്രംപ് പറഞ്ഞു. 


യു.എ.ഇയുടെയും ബഹ്‌റൈന്റെയും പാത പിന്തുടർന്ന് മധ്യപൗരസ്ത്യദേശത്തും മിഡിൽ ഈസ്റ്റിന് പുറത്തുമുള്ള മറ്റു അറബ് രാജ്യങ്ങൾ ഇസ്രായിലുമായി വൈകാതെ സമാധാന കരാർ ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക് മിഡോസ് വെള്ളിയാഴ്ച പറഞ്ഞു. അബ്രഹാം കരാറിൽ ചേരുന്ന കാര്യം മറ്റു അഞ്ചു രാജ്യങ്ങൾ ഗൗരവപൂർവം പഠിക്കുന്നുണ്ടെന്ന് മാർക് മിഡോസ് പറഞ്ഞു. ഈ രാജ്യങ്ങളുടെ പേരുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാൽ ഇക്കൂട്ടത്തിൽ മൂന്നു രാജ്യങ്ങൾ മധ്യപൗരസ്ത്യദേശത്തുള്ളവയാണെന്നും രണ്ടു രാജ്യങ്ങൾ മിഡിൽ ഈസ്റ്റിന് പുറത്തുള്ളവയാണെന്നും മാർക് മിഡോസ് പറഞ്ഞു.
 

Latest News