Sorry, you need to enable JavaScript to visit this website.

ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി യാത്രാനിരോധം നീക്കാന്‍ കുവൈത്ത് ആലോചിക്കുന്നു

കുവൈത്ത് സിറ്റി- 34 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്കു നേരിട്ട് യാത്രാ നിരോധം ഏര്‍പ്പെടുത്തിയ നടപടി ഉപാധികളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച ആലോചന സജീവമായി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ നേരിട്ടെത്തി 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതാണ് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നത്.
ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രി പഠനം നടത്തുന്നുണ്ടെന്നു കുവൈത്ത് രാജ്യാന്തരവിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലെ അല്‍ ഫദാഗി പറഞ്ഞു. നിലവില്‍ നിരോധമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കോവിഡ് മുക്തമെന്ന സര്‍ട്ടിഫിക്കറ്റ് സഹിതം കുവൈത്തില്‍ എത്താം.

കേരളീയര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ദുബായ് വഴി കുവൈത്തില്‍ എത്തുന്നുമുണ്ട്.  ഈ സാഹചര്യം ടൂറിസം വികസന അവസരമാക്കി മാറ്റിയിരിക്കയാണ് ദുബായ്. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങുന്നതിനു പകരം അത് കുവൈത്തില്‍  തന്നെയാക്കിയാല്‍ രാജ്യത്തെ ഹോട്ടല്‍-ടൂറിസം മേഖലക്ക് ഉണര്‍വേകുമെന്നതാണ് കുവൈത്ത് ഇപ്പോള്‍ ചിന്തിക്കുന്നത്.

 

Latest News