ഷാര്‍ജയില്‍ രണ്ടു തൊഴിലാളികള്‍ കുത്തേറ്റ് മരിച്ചു

ഷാര്‍ജ- രണ്ട് തൊഴിലാളികള്‍ കുത്തേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടതായി ഷാര്‍ജ പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് അറബ് വംശജരായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അല്‍മാദം ഏരിയയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കാരാണ് ഇരുവരും.
വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക വിവരം. മരണകാരണം കണ്ടെത്താന്‍ മൃതദേഹങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയതായും കേസ് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.

 

Latest News