Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്ട് നഗരങ്ങളില്‍ ഒന്നാമത് ദുബായും അബുദാബിയും

അബുദാബി- പശ്ചിമേഷ്യയിലെ സ്മാര്‍ട്ടായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ദുബായും അബുദാബിയും. ആഗോള തലത്തില്‍ 42-ാം സ്ഥാനത്താണ് അബുദാബി. സാമ്പത്തികവും സാങ്കേതികവുമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്. ആഗോള തലത്തില്‍ സിംഗപ്പൂര്‍, ഹെല്‍സിങ്കി, സൂറിച്ച് എന്നിവ സൂചികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. നിരവധി യൂറോപ്യന്‍ നഗരങ്ങള്‍ പട്ടികയിലുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്മാര്‍ട്ട് നഗരങ്ങള്‍. ആരോഗ്യം, സുരക്ഷ, മൊബിലിറ്റി, പ്രവര്‍ത്തനങ്ങള്‍, അവസരങ്ങള്‍, ഭരണം എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലായി 109 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പൗരന്മാരെ അവരുടെ നഗരത്തിലെ സാങ്കേതിക വ്യവസ്ഥകളെക്കുറിച്ച് സര്‍വേ നടത്തി ചോദ്യങ്ങള്‍ ചോദിച്ചു.

 

Latest News