മനാമ- കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്ന് വിദേശികളെ ബഹ്‌റൈന്‍ നാടുകടത്തി. കോടതി ഉത്തരവ് പ്രകാരമാണ് ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ഇവര്‍ ഉള്‍പ്പെടെ ക്വാറന്റൈന്‍ പാലിക്കാത്ത 34 പേര്‍ക്കെതിരെ 1000 മുതല്‍ 3000 ദിനാര്‍ വരെ പിഴ ഈടാക്കാന്‍ നിര്‍ദേശമുണ്ട്. അതിനിടെ, കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ നഴ്‌സറികളും ഒക്ടോബര്‍ വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ഇതുവരെ 219 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 63,189 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.
705 കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 643 പേര്‍ രോഗമുക്തരായി. 56,087 പേരാണ് ആകെ രോഗമുക്തരായവര്‍. 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു പേര്‍. ഇന്ന് അസുഖം റിപ്പോര്‍ട്ട് ചെയ്തവരില്‍ 119 പേര്‍ വിദേശികളാണ്. 576 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചത്. 6,885 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 40 പേരുടെ നില ഗുരുതരമാണ്.