'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം  നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ മനസിലാകില്ല'

ബംഗളുരു-തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച അഭിനേത്രിയാണ് മലയാളത്തിന്റെ ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത്  കര്‍മ' എന്നാണ് ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ഗായിക സയനോരയും നടി മൃദുലയും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
വിവാഹ ശേഷം ഭര്‍ത്താവ് നവീന്റെ നാടായ ബാംഗ്ലൂരിലാണ് താരം ഉള്ളത്. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന കന്നഡ ചിത്രങ്ങള്‍.
 

Latest News