Sorry, you need to enable JavaScript to visit this website.

എണ്ണമയമുള്ള ചർമം ഒഴിവാക്കാൻ

എണ്ണമയമുള്ള ചർമ്മക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നു നോക്കാം. പലപ്പോഴും ചർമ്മത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം. എന്തൊക്കെ മാറ്റങ്ങളാണ് ഇത്തരത്തിൽ കൊണ്ടു വരേണ്ടതെന്നു നോക്കാം.
എണ്ണമയമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ജങ്ക്ഫുഡ് സ്‌നാക്‌സ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക.
റെഡ് മീറ്റാണ് ഇത്തരത്തിൽ സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടവർ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം. ഇത് മുഖക്കുരുവിന് കാരണമാകും.

ചർമ്മത്തിന് അനുയോജ്യമായവ 

സിലിക്കൺ 
സിലിക്കൺ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്റ്റികത നിലനിർത്താൻ സഹായിക്കുന്നു. കാബേജ്, ആപ്പിൾ, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മതി.

പൊട്ടാസ്യം 
പൊട്ടാസ്യം കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നു. മാത്രമല്ല ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈത്തപ്പഴം, പഴം എന്നിവയാണ് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളത് 

സിങ്ക് 
മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചർമ്മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ചോക്ലേറ്റ്, തണ്ണിമത്തൻ, മത്തങ്ങാക്കുരു തുടങ്ങിയവ ഇത്തരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


 

Latest News