Sorry, you need to enable JavaScript to visit this website.

പ്രവാസികളെ ചേർത്തു പിടിക്കുന്ന നേതാവ്

പ്രവാസികളുടെ വിഷയങ്ങളിൽ ഇത്രയധികം ഇടപെട്ട ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ  വേറെയില്ലയെന്നുള്ളത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്.  സൗദിയിലെ ജയിലുകളിൽ വധശിക്ഷ വരെ കത്തു കിടന്നിരുന്ന മലയാളികളായ പ്രവാസികളെ  ജയിൽ മോചിതരാക്കി നാട്ടിലെത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പ്രവാസികളുടെ വിഷയങ്ങളിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  കുഞ്ഞി കുമ്പളയുമായും  ശിഹാബ് കൊട്ടുകാടുമായും അദ്ദേഹം നിരന്തരം ബന്ധംപ്പടുമായിരുന്നു.

നിയമസഭയിൽ അൻപത് വർഷം, അതും തുടർച്ചയായി ഒരു മണ്ഡലത്തിൽ നിന്ന്   ജയിച്ചു  -പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് എന്ന പ്രിയപ്പെട്ട നേതാവ്  ഉമ്മൻ ചാണ്ടി.  പാർലമെന്ററി ചരിത്രത്തിൽ  അധികമാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. 1970 മുതൽ ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമായി ഉണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ ഗതിവിഗതികളെ  നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക്  ഉമ്മൻ ചാണ്ടിയുടേതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇന്നും അത് തുടർന്നു വരുന്നു. മാന്യമായ പെരുമാറ്റം കൊണ്ടും തന്റെ മുന്നിൽ സഹായാഭ്യർഥനയുമായി വരുന്നവരെ രാഷ്ട്രീയത്തിനതീതമായി  കാണുവാനും അവരുടെ പ്രശ്‌നങ്ങളിൽ പരിഹാരം കാണുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നുള്ളതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.  
പ്രവാസികളുടെ വിഷയങ്ങളിൽ ഇത്രയധികം ഇടപെട്ട ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ  വേറെയില്ലയെന്നുള്ളത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്.  സൗദിയിലെ ജയിലുകളിൽ വധശിക്ഷ വരെ കാത്തു കിടന്നിരുന്ന മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളെ  ജയിൽ മോചിതരാക്കി നാട്ടിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  വർഷങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന കുന്നംകുളം സ്വദേശി വിജേഷിന്റെ മോചനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ റിയാദ് സന്ദർശിക്കുന്നത്. വിജേഷിന്റെ മോചനത്തിന് പതിനഞ്ചു ലക്ഷത്തിലധികം രൂപ ആവശ്യമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമാണ് അത്രയും തുക സ്വരൂപിച്ചു വിജേഷിന് ജയിൽ മോചനം സാധ്യമായത്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പ്രവാസികളുടെ വിഷയങ്ങളിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  കുഞ്ഞി കുമ്പളയുമായും  ശിഹാബ് കൊട്ടുകാടുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുമായിരുന്നു. 
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ  അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് പിന്നീട് കാലം തെളിയിച്ചത്.  മുഖ്യമന്ത്രിയായിട്ടു പോലും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അനേഷിക്കുന്ന  ഏജൻസികളുടെ മുന്നിൽ യാതൊരു മടിയും കൂടാതെ മണിക്കൂറുകളോളം ക്ഷമയോടെ ഇരുന്ന  അദ്ദേഹം ഒരത്ഭുതം തന്നെയായിരുന്നു. ഇന്നത്തെ പല ഭരണാധികാരികളും  അത് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.  ഒരു പക്ഷേ മടിയിൽ കനമില്ല എന്നുറപ്പുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ ഇരിക്കാൻ ധൈര്യം ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല.   തന്റെ ചുറ്റുമുള്ള ജനങ്ങളാണ്  തന്റെ ശക്തി, അവരോട് മാത്രമാണ് എനിക്ക് ബോധിപ്പിക്കാനുള്ളത്, അവരുടെ വിശ്വാസം മാത്രം മതി തനിക്ക് എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾ ഒരിക്കലും  അവിശ്വസിച്ചിരിന്നില്ല. 
ഉമ്മൻ ചാണ്ടി സർക്കാരിന്റെ  അഞ്ചു വർഷക്കാലത്തെ ഭരണത്തിനിടയിലാണ് കേരളം അതിന്റെ പുരോഗതിയിൽ എത്തിയത് എന്ന കാര്യത്തിൽ സംശയമില്ല.  ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ  ആരോപണങ്ങൾ ഉന്നയിച്ച ആളുകളാണ്  ഇന്ന് കേരളത്തിന്റെ ഭരണം കൈയാളുന്നത്. എന്നാൽ അന്ന് അവർ ഉന്നയിച്ച ഏതെങ്കിലും കാര്യങ്ങളിൽ അനേഷണം നടത്തി അത് തെളിയിക്കുവാൻ സാധിച്ചിട്ടില്ല എന്നുള്ളത് തന്നെ അവർ ഉന്നയിച്ച ആരോപണങ്ങൾ പൊള്ളയായിരുന്നു എന്നുള്ളതിന് തെളിവാണ്.  തന്നെയും കുടുംബത്തെയും  രാഷ്ട്രീയ എതിരാളികൾ അങ്ങേയറ്റം മോശമായി ചിത്രീകരിച്ചപ്പോൾ വളരെ സമചിത്തതയോടു കൂടി അതിനെ നേരിട്ട അദ്ദേഹം ഒരത്ഭുതം തന്നെയാണ്.  ഇടതു സർക്കാരിനെതിരെയും അതിലെ  മന്ത്രിമാർക്കെതിരെയും അവരുടെ കുടുംബങ്ങൾക്കെതിരെയും ആരോപണങ്ങളുടെ പെരുമഴ വർഷിക്കുമ്പോൾ അതൊന്നും തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗപ്പെടുത്താതെ  തന്റെ ചുറ്റുമുള്ളവരുടെ വിഷയങ്ങളിൽ ഇടപെട്ടു മുന്നോട്ട് പോകാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ ഒരു സമീപനമാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.   നിയമ സഭയിൽ അൻപതാം വാർഷികം ആഘോഷിക്കുന്ന അദ്ദേഹത്തിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ എല്ലാ വിധ ആശംസകളും  നേരുന്നു.  പ്രവാസികളുടെ വിഷയങ്ങളിൽ ഇത്രയധികം ഇടപെട്ട ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ  വേറേയില്ലയെന്നുള്ളത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്.  സൗദിയിലെ ജയിലുകളിൽ വധശിക്ഷ വരെ കത്തു കിടന്നിരുന്ന മലയാളികളായ പ്രവാസികളെ  ജയിൽ മോചിതരാക്കി നാട്ടിലെത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പ്രവാസികളുടെ വിഷയങ്ങളിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  കുഞ്ഞി കുമ്പളയുമായും  ശിഹാബ് കൊട്ടുകാടുമായു അദ്ദേഹം നിരന്തരം ബന്ധപ്പെടുമായിരുന്നു.

(റിയാദ് ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ലേഖകൻ)   

Latest News