തലയില്‍ ഇളനീര്‍ വീണ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം- തലയില്‍ ഇളനീര്‍ വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
മങ്കട കൂട്ടില്‍ സ്വദേശി കുന്നശ്ശേരി നവാസിന്റെ 13 വയസ്സായ മകന്‍ ആതിഫാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
വ്യാഴാഴ്ച വീട്ടുവളപ്പിലെ തെങ്ങില്‍നിന്ന് തേങ്ങ ഇടുന്നതിനുടെയാണ് അതുവഴി വന്ന ആതിഫിന്റെ തലയിലേക്ക് ഇളനീര്‍ വീണത്.

 

Latest News