അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ-  പ്രശസ്ത ആന ചികിൽസകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. അഞ്ഞൂറിലേറെ ആനകളെ ചികിൽസിച്ച് സുഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിന്റെ ആന ചികിൽസ സമിതി അംഗമായിരുന്നു. 

വിഷ വൈദ്യനായും പേരെടുത്തു. അച്ഛനും മുത്തച്ഛനും ആന ചികിൽസകരായിരുന്നു. ചെറുപ്പം തൊട്ട് ആന ചികിൽസ കണ്ടു വളർന്ന് ആ വഴി തന്നെ മഹേശ്വരൻ നമ്പൂതിരിപ്പാടും പിൻതുടർന്നു. ആനകളുടെ അസുഖം നാട്ടു ചികിൽസയിലൂടെ മാറ്റുന്നതിൽ കൈപ്പുണ്യമുണ്ടായിരുന്നു.

Latest News