Sorry, you need to enable JavaScript to visit this website.

വിദേശികൾക്ക് പ്രൈവറ്റ് വാഹനങ്ങൾ  മാത്രം വാങ്ങാൻ അനുമതി

റിയാദ് - നിയമാനുസൃത ഇഖാമയിൽ സൗദിയിൽ കഴിയുന്ന വിദേശികൾക്ക് പ്രൈവറ്റ് (ഖുസൂസി) വാഹനങ്ങൾ വാങ്ങാൻ മാത്രമാണ് അനുമതിയുള്ളതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇസുസു ഡി-മാക്‌സ് ഇനത്തിൽ പെട്ട പിക്കപ്പ് സ്വന്തം ഉടമസ്ഥതയിൽ വാങ്ങാൻ വിദേശികൾക്ക് അനുമതിയുണ്ടോയെന്ന വിദേശികളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികൾക്ക് ഖുസൂസി വാഹനങ്ങൾ സ്വന്തം ഉടസ്ഥതയിൽ വാങ്ങാവുന്നതാണെന്ന് ട്രാഫിക് നിയമത്തിലെ ഒമ്പതാം വകുപ്പ് വ്യക്തമാക്കുന്നതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
 

Tags

Latest News