Sorry, you need to enable JavaScript to visit this website.

ഇലക്‌ട്രോണിക് ഹുക്ക വിമാനത്തിൽ കൊണ്ടുപാകാം 

റിയാദ് - ഇലക്‌ട്രോണിക് ഹുക്ക വിമാനത്തിൽ കൊണ്ടുപോകാൻ  യാത്രക്കാർക്ക് അനുമതിയുള്ളതായി സൗദി അറേബ്യൻ എയർലൈൻസ് വ്യക്തമാക്കി. ഇ-ഹുക്കകൾ വിമാനത്തിൽ പ്രവേശിപ്പിക്കുന്നത് വിലക്കുണ്ടോയെന്ന യാത്രക്കാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്. 
ഇ-ഹുക്ക ബാഗിൽ സൂക്ഷിച്ച് വിമാനത്തിനകത്ത് യാത്രക്കാർക്ക് പ്രവേശിപ്പിക്കാവുന്നതാണ്. എന്നാൽ ഇവ യാത്രക്കിടെ വിമാനത്തിനകത്ത് ഉപയോഗിക്കാൻ പാടില്ല. ഇ-ഹുക്കകൾ റിപ്പയർ ചെയ്യാനുള്ള ഉപകരണങ്ങളും ഇലക്‌ട്രോണിക് ഹുക്കകളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങളും വിമാനത്തിനകത്ത് പ്രവേശിപ്പിക്കാൻ കഴിയില്ല. ഇവ ലഗേജുകളിൽ സൂക്ഷിച്ച് ലഗേജ് ഹോൾഡറിൽ കൊണ്ടുപോകാവുന്നതാണെന്നും സൗദിയ പറഞ്ഞു.


 

Tags

Latest News