തിരുവനന്തപുരം-എൻ.ഐ.എ ചോദ്യം ചെയ്യലിന്റെ പശ്ചാതലത്തിൽ മന്ത്രി ജലീൽ രാജിവെക്കണ്ട കാര്യമില്ലെന്ന് സി.പി.എം. മന്ത്രി എ.കെ ബാലൻ, ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ എന്നിവരാണ് മന്ത്രിക്ക് പിന്തുണയുമായി എത്തിയത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാജിവെക്കേണ്ടി വരുന്നത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മന്ത്രി ബാലൻ പറഞ്ഞു. പ്രതിയായാൽ രാജിവെക്കണം എന്ന ആവശ്യത്തിന് പ്രസക്തിയുണ്ടെന്ന് ബാലൻ പറഞ്ഞു. നിലവിലുള്ള സഹചര്യത്തിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നും ബാലൻ പറഞ്ഞു. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാജിയുടെ ആവശ്യമില്ലെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും പറഞ്ഞു. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും സത്യം മാത്രമേ വിജയിക്കൂവെന്നും മന്ത്രി ഡോ.കെ.ടി ജലീലും വ്യക്തമാക്കിയിയിട്ടുണ്ട്. തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും ആരും വേവലാതിപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മന്ത്രി എൻ.ഐ.എക്ക് മുന്നിൽ ഹാജരായത്.






