മലപ്പുറം- എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും സത്യം മാത്രമേ വിജയിക്കൂവെന്നും മന്ത്രി ഡോ.കെ.ടി ജലീൽ. തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും ആരും വേവലാതിപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മന്ത്രി എൻ.ഐ.എക്ക് മുന്നിൽ ഹാജരായത്. നാലുമണിക്കൂറോളമായി മന്ത്രിയെ ചോദ്യം ചെയ്തുവരികയാണ്.






