Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി എം.ഡി പി.ആര്‍ കൃഷ്ണകുമാര്‍ അന്തരിച്ചു

കോയമ്പത്തൂര്‍- കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിംഗ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം.

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജം വാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23ന് കോയമ്പത്തൂരിലാണ് ജനനം. പരേതയായ സരോജിനി വാരസ്യാര്‍, കസ്തൂരി വാരസ്യാര്‍, പരേതനായ രാജഗോപാല്‍ വാര്യര്‍, ഗീത തമ്പുരാന്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.

അച്ഛന്റെ കാലശേഷം 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ ആയുര്‍വേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യന്‍ രാമവാര്യര്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ആയുര്‍വേദയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍, കെയര്‍ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാര്‍ വഹിച്ചിരുന്നു. ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. കൃഷ്ണകുമാറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

 

Latest News