Sorry, you need to enable JavaScript to visit this website.

പോലീസുകാരെ ആക്ഷേപിച്ച ചൈനക്കാരന്‍ കോടതിയില്‍

ദുബായ്- രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ചൈനക്കാരന്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. കഴിഞ്ഞ മാസം പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന് അനുമതി വാങ്ങിയ ശേഷം ഡ്യൂട്ടിയുടെ ഭാഗമായി ഉമ്മുറമൂല്‍ പ്രദേശത്തെ ഗോഡൗണില്‍ പരിശോധിക്കാനെത്തിയ പോലീസുകാരെയാണ് ഇയാള്‍ അപമാനിച്ചത്.
കൂട്ടുകാരനുമൊത്ത് ഗോഡൗണിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇരിക്കുകയായിരുന്ന പ്രതി
ഐ.ഡി കാണിച്ച പോലീസുകാര്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നു. രാജ്യത്തിന് പുറത്തായിരുന്ന ഗോഡൗണ്‍ ഉടമ യു.എ.ഇയിലെത്തിയാല്‍ പോലീസ് ആസ്ഥാനത്ത് എത്തിച്ചേരണമെന്നും കൂടി ആവശ്യപ്പെട്ടപ്പോള്‍ പ്രതി വംശീയാധിക്ഷേപത്തിനും മുതിര്‍ന്നു. പോലീസിലെ ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്നും പ്രതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പോലീസുകാരെ അധിക്ഷേപിച്ചതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസിന്റെ അടുത്തവാദം സെപ്റ്റംബര്‍ 29 നാണ്.

 

Latest News