Sorry, you need to enable JavaScript to visit this website.

കോവിഡ് നിയമം ഉദ്യോഗസ്ഥര്‍ തെറ്റിച്ചാല്‍ 10 ദിവസത്തെ ശമ്പളം പോകും

അബുദാബി- കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി അബുദാബി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരില്‍ നിന്ന് 10 ദിവസത്തെ വരെ ശമ്പളം പിഴയായി ഈടാക്കുമെന്ന് മാനവശേഷി ഫെഡറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്.
വൈറസ് ബാധ മാനേജരില്‍നിന്നു മറച്ചുവച്ച് ഓഫിസില്‍ ഹാജരാകുന്നവര്‍ക്ക് 10 ദിവസത്തെ അടിസ്ഥാന വേതനം പിഴ നല്‍കേണ്ടിവരും. കോവിഡ് ലക്ഷണമുള്ളതായി റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ മൂന്നു ദിവസത്തെ ശമ്പളം പിടിക്കും. മൂന്നു തവണ നിയമം ലംഘിച്ചാല്‍ 10 ദിവസത്തെ ശമ്പളം പിഴയായി നല്‍കേണ്ടി വരും.
ഹസ്തദാനം നടത്തുന്നവര്‍ക്ക് രണ്ടു തവണ മുന്നറിയിപ്പും മൂന്നാം തവണ ഒരു ദിവസത്തെ ശമ്പളവുമാണ് പിഴ. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ആദ്യം രേഖാമൂലം മുന്നറിയിപ്പു നല്‍കും. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളം ഈടാക്കും. കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാല്‍ ഒരു ദിവസത്തെ ശമ്പളവും ആവര്‍ത്തിച്ചാല്‍ മൂന്ന് ദിവസത്തെയും മൂന്നാം തവണയും വിസമ്മതിച്ചാല്‍ അഞ്ച് ദിവസത്തെയും ശമ്പളം പിഴ നല്‍കണം.

 

Latest News